kj
ചവറ വികാസ് കലാ-സാംസ്‌കാരിക സമിതിക്കും ലൈബ്രറിക്കുമുള്ള കെട്ടിട ശിലാസ്ഥാപനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം: ചവറ വികാസ് കലാ-സാംസ്‌കാരിക സമിതിക്കും വികാസ് ലൈബ്രറിയ്ക്കും പുതിയ കെട്ടിടം ഒരുങ്ങുന്നു. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിയ്ക്കുന്നത്. വികാസ് പ്രസിഡന്റ് ജി.ബിജു കുമാർ അദ്ധ്യക്ഷനായി. സി.പി.സുധീഷ് കുമാർ, സന്തോഷ് തുപ്പാശ്ശേരിയിൽ, സി.രതീഷ്,അഡ്വ ജെ.സുരേഷ് കുമാർ,വസന്തകുമാർ, ഓ.വിനോദ്, എസ്.രാജൻ പിള്ള, എന്നിവർ സംസാരിച്ചു.