
കൊല്ലം: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റി ഓഫീസിൽ നിർമ്മിച്ച ഡി.ബി.ഇ.എഫ് മുൻ ജില്ലാ സെക്രട്ടറി ജെ.സുഗതൻ സ്മാരക ഹാൾ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് പി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടർ എം.ശിവശങ്കരപ്പിള്ള സുഗതന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ.ബി.ഇ.എഫ് മുൻ സംസ്ഥാന സെക്രട്ടറി വി.ബി.പത്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി ജി.സതീഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.സുഭാഷ്, ബിനു ഭുവനേന്ദ്രൻ, അമൽദാസ്, എസ്.സുഗന്ധി, ആർ.രാജശേഖരൻ, ഐവാൻ ജോൺസൺ, എസ്.സുരുജി, സുനിത നാസർ, ടി.രാജേഷ് എന്നിവർ സംസാരിച്ചു. കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി എം.വേണുഗോപാൽ സ്വാഗതവും ട്രഷറർ കെ.പ്രമീൽകുമാർ നന്ദിയും പറഞ്ഞു.