കൊല്ലം: മ​ങ്ങാ​ട് ശാ​ന്താ​നന്ദാ​ശ്ര​മ​ത്തി​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വം ഒ​ക്ടോ​ബർ 3ന് ആ​രം​ഭി​ക്കും. 12 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6 ന് ഗ​ണ​പ​തി ഹ​വ​നം, തു​ടർ​ന്ന് ദേ​വീദർ​ശ​നം, വൈ​കി​ട്ട് ല​ളി​താസ​ഹ​സ്ര​നാ​മാർ​ച്ച​ന, സർ​വൈ​ശ്വ​ര്യ​പ്ര​ദ​മാ​യ ശ്രീ​ച​ക്ര​പൂ​ജ, ഭ​ക്തിഗാ​നസു​ധ തു​ട​ങ്ങി​യവ നടക്കും.
13ന് വി​ജ​യ​ദ​ശ​മി ദി​ന​ത്തിൽ സ്വാ​മി ശാ​ന്താ​ന​ന്ദ​ഗി​രി​യു​ടെ മു​ഖ്യ കാർ​മ്മി​ക​ത്വ​ത്തിൽ വി​ദ്യാ​രം​ഭം. ശാ​ന്ത​ന​ന്ദാ​ശ്ര​മ​ത്തി​ന് കീ​ഴി​ലു​ള്ള പ​ത്ത​നം​തി​ട്ട ഋ​ഷി ജ്ഞാ​ന സാ​ധ​നാ​ല​യ​ത്തി​ലും ന​വ​രാ​ത്രി ഉ​ത്സ​വ​വും വി​ദ്യ​രാം​ഭ​വും ഉ​ണ്ടാ​വും. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളിൽ നി​ന്നും മ​റ്റു ദ​ക്ഷി​ണേ​ന്ത്യൻ സം​സ്ഥാ​ന​ങ്ങ​ളിൽ നി​ന്നും ധാ​രാ​ളം ഭ​ക്തർ ശാ​ന്താ​ന​ന്ദ മഠ​ത്തി​ലെ പ​രി​പാ​ടി​ക​ളിൽ പങ്കെടു​ക്കു​മെ​ന്ന് ആ​ശ്ര​മ ഭാ​ര​വാ​ഹി​കൾ അ​റി​യി​ച്ചു.