തൊടിയൂർ: വോയ്സ് ഒഫ് ഇടക്കുളങ്ങര എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ഉദ്ഘാടനം ഇടക്കുളങ്ങര കടക്കര ഓഡിറ്റോറിയത്തിൽ നടന്നു. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനവും ആദരവും നിർവഹിച്ചു. വോയ്സ് ഒഫ് ഇടക്കുളങ്ങരയുടെ പ്രസിഡന്റ് മുബാഷ് പൊയ്യക്കരേത്ത് അദ്ധ്യക്ഷനായി.സെക്രട്ടറി രമേശ് അയ്യപ്പൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം മുഖ്യ പ്രഭാഷണം നടത്തി. തൊടിയൂർഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സുധീർ കാരിക്കൽ, ഗ്രാമ പഞ്ചായത്തംഗം സുജാത, സനജൻ ചാച്ചാജി, മാരിയത്ത്, ഉത്തമൻ ഉണ്ണൂലേത്ത്, നിസാർ പൊയ്യക്കരേത്ത്, സണ്ണി കടക്കര, ഓമനക്കുട്ടൻ മാഗ്ന, ബിജു മുഹമ്മദ്, അനിൽ രാജ് ഷാനി ചൂളൂർ എന്നിവർ സംസാരിച്ചു.ബിന്ദുവിജയകുമാർ, ബിജു മുഹമ്മദ്, സന്തോഷ് തൊടിയൂർ, ബിലാൽ ബാബു, നജീബ് മണ്ണേൽ എന്നിവരെ എം.എൽ.എ ആദരിച്ചു.ഷൈബു സുരേന്ദ്രൻ നന്ദി പറഞ്ഞു.