all-kerala-
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ല അവലോകന സമ്മേളനം അസോ. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഓണം സ്വർണോത്സവത്തിന്റെ ജില്ല അവലോകന സമ്മേളനം അസോ. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഒന്നരലക്ഷത്തോളം കുടുംബങ്ങൾ ഓണക്കാലത്ത് സ്വർണം വാങ്ങിയതായി അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് അദ്ധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.ശരവണശേഖർ, എസ്.സാദിഖ്, കണ്ണൻ മഞ്ജു, ഹുസൈൻ അലൈൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. സുജിത്ത് ശില്പ, രാജീവൻ ഗുരുകുലം, വിജയൻ പുനലൂർ, നൗഷാദ് പണിക്കശേരി, ജില്ലാ സെക്രട്ടറിമാരായ അഡ്വ. നവാസ് ഐശ്വര്യ, ജോസ് പാപ്പച്ചൻ, അജിം ഗോൾഡ് പാലസ്, അബ്ദുൽ റഷീദ് കാരാളി, രഞ്ജൻ കൊട്ടാരക്കര എന്നിവർ സംസാരിച്ചു.