photo

കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരംഭകർക്ക് വേണ്ടി പൊതു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തഴവ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷൈലജ അദ്ധ്യക്ഷയായി. നിരവധി സംരംഭകർ പങ്കെടുത്ത പരിപാടിയിൽ സംരംഭക മേഖലയിൽ വ്യവസായ വകുപ്പിന്റെ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിനെ ക്കുറിച്ച് ഓച്ചിറ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി.കെ.ദീപ്തി ക്ലാസ് നയിച്ചു.സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പാക്കാം എന്ന വിഷയത്തിൽ ഓച്ചിറ ബ്ലോക്ക് എഫ്.എൽ.സി അജയകുമാർ ക്ലാസ് എടുത്തു. കരുനാഗപ്പള്ളി ഉപജില്ലാ വ്യവസായ ഓഫീസർ ബിന്ദു, സി.ഡി.എസ് ചെയർപേഴ്സൺ ലത, വ്യവസായവകുപ്പ് ഇ.ഡി.ഇ പ്രിയൻ തുടങ്ങിയവർ പങ്കെടുത്തു.