പുനലൂർ: എസ്.എൻ.ഡി.പിയോഗം 3623-ാം നമ്പർ പിറവന്തൂർ ശാഖയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും സമൂഹ പ്രാർത്ഥനയും നടത്തി. ശാഖക്ക് 15സെന്റ് സൗജ്യമായി നൽകിയ പിറവന്തൂർ ശ്രീനാരായണ വിലാസത്തിൽ വീട്ടിൽ പരേതയായ ചന്ദ്രാക്ഷിയുടെ മൂന്നാം ചരമ വാർഷിക സമ്മേളനം യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഡി.രാജു അദ്ധ്യക്ഷനായി. ശാഖ വൈസ് പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി ജി.സുജാതൻ എന്നിവർക്ക് പുറമെ വനിത സംഘം,യൂത്ത്മൂവ് ശാഖതല ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. വൈകിട്ട് സമൂഹ പ്രാർത്ഥനയും ദീപാരാധനയും ദീപക്കാഴ്ചയും നടന്നു.