
കൊല്ലം: കേരള പൊലീസ് സർവീസിൽ നിന്ന് സ്വയം വിരമിച്ച പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സി.ദിലീപിന് കെ.പി.ഒ.എ, കെ.പി.എ കൊല്ലം സിറ്റി, ജില്ലാ കമ്മിറ്റികളുടെയും കൊല്ലം ജില്ലാ പൊലീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. സിറ്റി കമ്മിഷണറുടെ ഓഫീസിൽ ചേർന്ന യോഗം കമ്മിഷണർ ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി എൻ.ജിജി, കൊല്ലം എ.സി.പി എസ്.ഷെരീഫ്, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എൻ.അനിൽകുമാർ ജില്ലാ സെക്രട്ടറി ജിജു.സി.നായർ, സൊസൈറ്റി സെക്രട്ടറി ബി.എസ്.സനോജ്. കെ പി.എ ജില്ലാ പ്രസിഡന്റ് എൽ.വിജയൻ ജില്ലാ സെക്രട്ടറി സി.വിമൽകുമാർ, സൊസൈറ്റി വൈസ് പ്രസിഡന്റ് സി.വിനോദ് കുമാർ, സംഘടന നേതാക്കളായ കെ.ലത, എസ്.ഷഹീർ, ഒ.പ്രഭ തുടങ്ങിയവർ പങ്കെടുത്തു.