കൊല്ലം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായതിന്റെ നൂറാം വാർഷികത്തോടും അദ്ദേഹത്തിന്റെ 155-ാമത് ജന്മദിനത്തോട് അനുബന്ധിച്ചും ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമങ്ങൾ നടത്തും. ബൂത്തുകളിൽ കോൺഗ്രസ് പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രാർത്ഥനാ ഗീതാലാപനം, അനുസ്മരണ പ്രസംഗം, ദേശരക്ഷാ പ്രതിജ്ഞ, ശ്രമദാനം തുടങ്ങിയവ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.