പുനലൂർ: പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കരവാളൂർ ഗ്രാമ പഞ്ചായത്തിന്റെയും അഞ്ചൽ ഐ.സി.ഡി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ പോഷകാഹാര പ്രദർശനവും ആരോഗ്യ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ 24 അങ്കണവാടികളെ സംഘടിപ്പിച്ചുകൊണ്ടാണ് പരിപാടികൾ നടത്തിയത്. സംസ്ഥാനത്തെ തനത് വിഭവങ്ങളും അമൃത പൊടിയും ഉപയോഗിച്ച് ഉണ്ടാക്കിയ വിഭവങ്ങളും മേളയിൽ ശ്രദ്ധേയമായി മാറിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ലതിക രാജേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യോഹന്നാൻ കുട്ടി അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.കെ.ഷാജി, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, ജോസഫ് മാത്യൂ, ഗോപി,ലക്ഷ്മി,അഡ്വ.ജിഷ മുരളി,ലതിക സുദർശനൻ തുടങ്ങിയവർ സംസാരിച്ചു.