പുത്തൂർ: കിഴക്കേക്കല്ലട - പവിത്രേശ്വരം ഗ്രാമപഞ്ചായത്തുകളായി വ്യാപിച്ച് കിടക്കുന്ന ചിറ്റുമല ചിറയിലെയും അനുബന്ധ പ്രദേശങ്ങളുടെയും പ്രകൃതി സൗന്ദര്യം ഉപയോഗപ്പെടുത്തി ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നും കൃഷിയും മത്സ്യ-സമ്പത്തും സംരക്ഷിക്കണമെന്നും സി.പി.എം പവിത്രേശ്വരം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കൈതക്കോട് ദേവദത്തൻ നഗറിൽ നടന്ന ലോക്കൽ സമ്മേളനം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബാൽഡുവിൻ ഉദ്ഘാടനം ചെയ്തു. ടി..ഷൈലേന്ദ്രൻ അദ്ധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ ആർ.രാജസേനൻ സ്വാഗതം പറഞ്ഞു. ജെ.സുനിൽ, അമീഷ് ബാബു, അജിത രമേശ് എന്നിവർ ഉൾപ്പെട്ട പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജി.എൻ.മനോജ് രക്തസാക്ഷി പ്രമേയവും ജി.ഗോപകുമാർ അനുശോന പ്രമേയവും അവതരിപ്പിച്ചു. സി.എസ്.നിവാസ് വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ.എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം എസ്.ആർ.അരുൺ ബാബു,ഏരിയ സെക്രട്ടറി ജെ.രാമാനുജൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എസ്.ശ്രീകുമാർ, വി.പി.പ്രശാന്ത്,വി.രാധാകൃഷ്ണൻ,എസ്.ആർ.ഗോപകുമാർ എന്നിവർ സംസാരിച്ചു . ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ.ജയനെ സമ്മേളനം തിരഞ്ഞെടുത്തു. സംഘാടക സമിതി കൺവീനർ സി.ഷിബു നന്ദി പറഞ്ഞു.