പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ 2993-ാം നമ്പർ താഴത്ത് വടക്ക് ശാഖയിലെ ഗുരുകുലം ഗോവിന്ദമഠം കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. പത്തനാപുരം യൂണിയൻ കൗൺസലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്.ശശിപ്രഭ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്.എൻ.ശശിധരൻ അദ്ധ്യക്ഷനായി. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി.ആമ്പാടി മുഖ്യപ്രഭാഷണം നടത്തി.ശാഖ സെക്രട്ടറി എം.കെ.ലാലൻ, യൂണിയൻ പ്രതിനിധി സി.ജി.രാധാകൃഷ്ണൻ, വനിതസംഘം ശാഖ വൈസ് പ്രസിഡന്റ് സുജ ജഗദീഷ്, ശരണ്യ മനോജ് ,ഗീത അനീഷ് സൗമ്യ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സൗമ്യരഘുനാഥ് (ചെയർമാൻ), ശരണ്യ മനോജ്(കൺവീനർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.