കൊല്ലം: കോർപ്പറേഷൻ പരിധിയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറവ് ഉടൻ പരിഹരിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് കൗൺസിൽ യോഗത്തിലെ ചർച്ചകൾക്ക് മറുപടിയായി പറഞ്ഞു.
നിലവിലെ ഒഴിവുകളിലേക്ക് ഉടൻ അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തും. നഗരസഭയുടെ ഹെൽത്ത് സ്ക്വാഡിന് പ്രത്യേകം വാട്സ് ആപ്പ് നമ്പറും ഫോണും നൽകും. പരാതികൾ വാട്സ് ആപ്പ് വഴി അറിയിക്കാം. ഉദ്യോഗസ്ഥർ മാറിയാലും ഒരേ ഫോൺ നമ്പർ തന്നെ നിലനിറുത്തും. പരാതികൾ അറിയിക്കാൻ ആരോഗ്യവിഭാഗത്തെ വിളിച്ചാൽ കിട്ടുന്നില്ലെന്നും കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്നുമുള്ള ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉൾപ്പടെയുള്ള കൗൺസിലർമാരുടെ പരാതിയിലായിരുന്നു മേയറുടെ മറുപടി.
അനധികൃത ബങ്കുകൾ കാരണം നഗരസഭയുടെ വിവിധ ഷോപ്പിംഗ് കോംപ്ലക്സുകളിൽ ഉൾപ്പടെ വാടകയും ഡെപ്പോസിറ്റും നൽകി കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാർ വൻപ്രതിസന്ധിയിലാണെന്നും ഹണി ബഞ്ചമിൻ പറഞ്ഞു. 1600 അംഗീകൃത തെരുവ് കച്ചവടക്കാരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്നും സ്ട്രീറ്റ് വെൻഡിംഗ് സോൺ ഉടൻ കണ്ടെത്തുമെന്നും ഒൻപതുപേരടങ്ങുന്ന സമിതിയുടെ തിരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നും മേയർ പറഞ്ഞു. വ്യാപാര സമുച്ചയത്തിൽ 18 കടമുറികൾ വാടകയ്ക്കെടുത്തിട്ടുണ്ടെങ്കിലും
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.ജയൻ, സജീവ് സോമൻ, ഗീതാകുമാരി, സുജ കൃഷ്ണൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ്.ഡി.കാട്ടിൽ, കൗൺസിലർമാരായ സ്വർണമ്മ, സാബു, അഭിലാഷ്, വി.സന്തോഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.