പത്തനാപുരം: പട്ടാഴി വടക്കേകര കാർഷിക വികസന സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സഹകാരി സംഗമം നടത്തി. കർഷകരെ ആദരിക്കൽ, കലാകായിക വിദ്യാഭ്യാസ പ്രതിഭകളെ ആദരിക്കൽ എന്നിവ നടന്നു. ജില്ലാ പഞ്ചായത്തംഗം സുനിതാ രാജേഷ് ഉദ്ഘാടനം ചെയ്യുകയും പ്രതിഭകളെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ സംഘം പ്രസിഡന്റ് കൊയ്പ്പള്ളിൽ അരവിന്ദാക്ഷൻ നായർ അദ്ധ്യക്ഷനായി. പട്ടാഴി വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മസൂദ് ഖാൻ, പ്രീത പ്രസാദ്,ജി. റെജി, ആർ.ദേവരാജൻ നായർ, ആർ.പ്രീത, ബാബു ജോർജ്ജ്, എ. ത്യാഗരാജൻ, എം.ഷാജഹാൻ, ശശിധരൻ പിള്ള, നെടുങ്കയം സുരേഷ് എന്നിവർ സംസാരിച്ചു.