കൊല്ലം: വിജയദശമി ദിനമായ ഒക്ടോബർ 13ന് കൊല്ലം ശാരദാമഠത്തിൽ കേരളകൗമുദിയുടെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ശാരദാമഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാരംഭം നടക്കും.
രാവിലെ 6.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി. ജഗതിരാജും ഹൈക്കോടതി റിട്ട. ജസ്റ്റിസ് പി.സോമരാജനും ചേർന്ന് ആദ്യക്ഷരം കുറിക്കൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ഡോ. പി.കെ.സുദർശൻ, ഡോ. ഡി.ചന്ദ്രബോസ്, പ്രൊഫ. കെ. ശശികുമാർ, ഡോ. എസ്.വി. മനോജ്, ഡോ. അശ്വതി സുഗുണൻ, പ്രൊഫ. എസ്. ഉഷ, പ്രൊഫ. വി. വിജയൻ, വി. സന്ദീപ്, എസ്.കനകജ, പ്രൊഫ. കെ. സാംബശിവൻ, പ്രൊഫ. എസ്. സുലഭ, ഡോ. നിഷ ജെ. തറയിൽ, ഡോ. പ്രൊഫ. സീതാ തങ്കപ്പൻ, ഡോ. കെ. അനിരുദ്ധൻ, ഡോ. ആർ. സുനിൽകുമാർ, ഡോ. സി.അനിതാശങ്കർ, പ്രൊഫ. ടി.എസ്. രാജു, ഡോ. ദീപ്തി പ്രേം, ഡോ. പ്രഭ പ്രസന്നകുമാർ, ഡോ. എം. ദേവകുമാർ, പ്രൊഫ. ഹരിഹരൻ, ഡോ. സുഷമാദേവി, ഡോ. വസന്തകുമാർ സാംബശിവൻ, പ്രൊഫ. ടി.വി. രാജു, ഡോ. ആർ. സിബില, ഡോ. എസ്. സുലേഖ, ഡോ. മേഴ്സി ബാലചന്ദ്രൻ, ഡോ. പ്രൊഫ. എൻ.എസ്. അജയഘോഷ്, പ്രൊഫ. ബി. സുരേഷ് കുമാർ, പ്രൊഫ. പി.ആർ. ജയചന്ദ്രൻ, ഡോ. എം.എൻ. ദയാനന്ദൻ, എസ്. നിഷ, പ്രിയദർശിനി, എം.സി. രാജിലൻ, ജെ. വിമലകുമാരി, ദീപ്തി, പ്രീതാ രാജിലൻ തുടങ്ങിയവർ കുരുന്നുകൾക്ക് ആദ്യക്ഷരം പകരും. കേരളകൗമുദി ഓഫീസിലും (ഫോൺ: 9946105555) കൊല്ലം യൂണിയൻ ഓഫീസിലും (ഫോൺ: 0474-2746196) വിദ്യാരംഭത്തിന് പേര് രജിസ്റ്റർ ചെയ്യാം.