
കടയ്ക്കൽ: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും ആയുഷ് ആയുർവേദ പ്രൈമറി ഹെൽത്ത് സെന്ററും കടയ്ക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് കടയ്ക്കൽ ഗവ.യു.പി സ്കൂളിൽ വയോജനങ്ങൾക്കായുള്ള ക്യാമ്പ് നടത്തി.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാധുരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.എം.എ.റസിയ ആരോഗ്യബോധവത്കരണ ക്ലാസും ഡോ.മഞ്ചുഷ യോഗ പരിശീലനവും ഡോ.വിശാഖ് ഇ.എൻ.ടി പരിശോധനയും നടത്തി. മെഡിക്കൽ ക്യാമ്പിൽ ഡോ.റസിയ, ഡോ.ജിജുരാജ്, ഡോ. നിഷ, എം.എൽ.എസ്.പി ജീവനക്കാരായ സ്വാതി കൃഷ്ണ, രാജലക്ഷ്മി, ഷറീന, ഫാർമസിസ്റ്റ് നീതു, വാർഡ് മെമ്പർമാരായ മർഫി, അനന്ത ലക്ഷ്മി, ആശാവർക്കർമാരായ ശശികല, രത്നകുമാരി, ആശ എന്നിവരും പങ്കെടുത്തു. ജീവിത ശൈലിരോഗങ്ങളുടെ സ്ക്രീനിംഗും ബ്ലഡ് ഷുഗർ, ഹീമോ ഗ്ലോബിൻ പരിശോധനയും നടത്തി.