കൊല്ലം: കേരള മണ്ണാൻ സഭയുടെ (കെ.എം.എസ്) 18-ാമത് സംസ്ഥാന സമ്മേളനം നവംബർ 9, 10 തീയതികളിൽ കൊല്ലം നെഹ്‌റു ബാലഭവനിൽ നടത്തുന്നതിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പ്രകടനം, പൊതുസമ്മേളനം, വനിതാ -യുവജന സമ്മേളനം, കലാപരിപാടികൾ, പ്രതിനിധി സമ്മേളനം, തിരഞ്ഞെടുപ്പ് എന്നിവ നടത്തും. സംസ്ഥാന പ്രസിഡന്റ് പി.കെ.സോമൻ മണിമല അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.കെ.ഗോപിനാഥൻ റിപ്പോർട്ടും കെ.പി.ബാലൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡി.പ്രതാപൻ, മേഖല സെക്രട്ടറി എൻ.അശോകൻ, ജില്ലാ പ്രസിഡന്റ് കെ.കുലേശൻ എന്നിവർ സംസാരിച്ചു.
പി.എസ്.വിജയൻ (രക്ഷാധികാരി), പി.കെ.സോമൻ (ചെയർമാൻ), പി.ജയരാജ് (ജോ. സെക്രട്ടറി ), പി.കെ.ഗോപിനാഥൻ (ജനറൽ കൺവീനർ), എൻ.അശോകൻ, എം.ജി.ഗാനമുരളി, കെ.പി.ബാലൻ, കെ.വിദ്യാധരൻ, വി.ഗോപി, ഡി.പ്രതാപൻ, ശ്രീമണികണ്ഠൻ, എം.എസ്.സുധാകരൻ, പൊന്നമ്മ സുകുമാരൻ, തുഷാര എന്നിവർ അടങ്ങുന്ന ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു.