
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആദിനാട് വടക്ക് സാധുപുരത്ത് മന്മഥന്റെ ഭാര്യ ബി.ശ്യാമള (65) നിര്യാതയായി. സി.പി.എം കൊച്ചുമാംമൂട് മിഡിൽ ബ്രാഞ്ച് സെക്രട്ടറിയായും മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 ന് കുലശേഖരപുരം പഞ്ചായത്ത് ഓഫീസിലും ഒന്നിന് പുളിനിൽക്കും കോട്ടയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് 5ന് വിട്ടുവളപ്പിൽ സംസ്കരിക്കും. മകൻ: മനു.