photo
പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി :കുന്നത്തൂർ നിയമ സഭാ മണ്ഡലത്തിലെ പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിലെ കുമരം ചിറ ഗവ. യു.പി. എസ്, ഇഞ്ചക്കാട് ഗവ. എൽ.പി.എസ്, പടി. കല്ലട ഗ്രാമ പഞ്ചായത്തിലെ കോതപുരം ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലും പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു

കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സ്കൂൾ പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.