കരുനാഗപ്പള്ളി : കുലശേഖരപുരം പഞ്ചായത്തിൽ 6-ാം വാർഡിൽ കണിയാന്റയ്യത് വീട്ടിൽ അനാഥനായ അരവിന്ദാക്ഷൻ പിള്ളക്ക് പത്തനാപുരം ഗാന്ധി ഭവൻ തുണയായി. ഉറ്റവരും ഉടയവരും ഇല്ലാതെ ദീർഘനാളായി സ്ട്രോക് വന്ന് ചികിത്സയിലായിരുന്നു. സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും കാഴിയാതെ കഷ്ടപ്പെട്ടിരുന്ന അരവിന്ദാക്ഷൻ പിള്ളയെ കഴിഞ്ഞ ദിവസം ഗാന്ധി ഭവൻ അധികൃതർ എത്തി ഏറ്റെടുക്കുകയായിരുന്നു. കൊല്ലം ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് സി. രാധാമണി, കലശേഖരപുരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഡി. രാജൻ, വാർഡ് മെമ്പർ സൗമ്യ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അരവിന്ദാക്ഷൻ പിള്ളയെ ഗാന്ധി ഭവൻ ഏറ്റെടുക്കുകയായിരുന്നു.