ശാസ്താംകോട്ട :റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്ക് മോഷണം പോയതായി പരാതി. തേവലക്കര സ്വദേശി മാഹിന്റെ ഉടമസ്ഥയിലുള്ള KL-02 K 3666 എന്ന നമ്പരിലുള്ള ബൈക്ക് ആണ് മോഷണം പോയത്. 28 ന് രാത്രി ബൈക്ക് ഇവിടെ പാർക്ക് ചെയ്ത ശേഷം മാഹിൻ മലപ്പുറത്തേക്ക് പോയി 30 ന് പുലർച്ചെ 4 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി മനസിലാക്കുന്നത്. തുടർന്ന് ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. മുൻപും ഇവിടെ നിന്ന് ബൈക്കുകളും സമീപകാലത്തായി വ്യാപകമായ തോതിൽ ഹെൽമറ്റുകളും മോഷണം പോകുന്നതായി പരാതിയുണ്ട്.