adaravu

പുതുക്കാട്: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് അർഹമായ ഗുരുവായൂർ എ.സി.പി.ടി.എസ്.സിനോജിന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. യോഗത്തിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കെ.കെ.രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.ബാലകൃഷ്ണമേനോൻ അദ്ധ്യക്ഷനായി. മെഡിസെപ് ചികിത്സ പദ്ധതിയിലെ അപാകത പരിഹരിക്കുന്നതിനായി ഗുണഭോക്താക്കളുടെ ശിൽപ്പശാല സംഘടിപ്പിച്ചു. വരന്തരപ്പിള്ളി, തൃക്കൂർ,നെന്മണിക്കര, അളഗപ്പനഗർ, പുതുക്കാട്, മറ്റത്തൂർ, കൊടകര എന്നീ യൂണിറ്റുകളിലെ ഭാരവാഹികൾ പരാതികൾ വിശദീകരിച്ചു. 2025 ജൂൺ 30 ന് കാലാവധി തീരുന്ന സാഹചര്യത്തിൽ കുറ്റമറ്റ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം.ശിവരാമൻ, കെ.ഒ.പൊറിഞ്ചു, എന്നിവർ ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.തങ്കം ,കെ.വി.രാമകൃഷ്ണൻ, ടി.എ.വേലായുധൻ,എൻ.ഡി.പൈലോത്,കെ.സുകുമാരൻ,കെ.സദാനന്ദൻ,എം.കെ.രമണി തുടങ്ങിയവർ സംസാരിച്ചു.


പടം

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് അർഹമായ ഗുരുവായൂർ എ.സി.പി. ടി.എസ്.സിനോജിനെ കെ.കെ.രാമചന്ദ്രൻ എം.എൽ.എ ആദരിക്കുന്നു