1

തൃശൂർ: സ്‌കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി അടിയന്തര യോഗം ചേരണമെന്ന് നവകേരളം കർമ്മപദ്ധതി ജില്ലാ മിഷൻ യോഗത്തിൽ മന്ത്രി കെ.രാജൻ. കർമ്മപദ്ധതി രണ്ടിലെ ജില്ലാ മിഷൻ പ്രവർത്തനം വിലയിരുത്താനായി ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബി വഴി 23 സ്‌കൂളുകൾക്കാണ് ഫണ്ട് അനുവദിച്ചത്. ഹരിത കേരളം, ലൈഫ്, വിദ്യാകിരണം, ആർദ്രം മിഷനുകളുടെ പ്രവർത്തന റിപ്പോർട്ടും നടപ്പ് വർഷ പദ്ധതികളും ജില്ലാ കോ ഓഡിനേറ്റർമാർ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രാജശ്രീ ഗോപൻ, എ.ഡി.എം ടി.മുരളി, പി.എം.ഷെഫീഖ്, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ സി.ദിദിക തുടങ്ങിയവർ പങ്കെടുത്തു.