kulam
കോർപറേഷൻ വിവിധ ഡിവിഷനുകളിൽ നിർമ്മാണം പൂർത്തീകരിച്ച 4 കുളങ്ങളുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

തൃശൂർ: മുഖ്യമന്ത്രിയുടെ നാലാം നൂറ് ദിന പരിപാടിയോടനുബന്ധിച്ച് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുളങ്ങൾ നാടിന് സമർപ്പിച്ചു. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് മുഖാന്തിരം തൃശൂർ കോർപറേഷൻ പരിധിയിലെ 2, 9, 16, 55, എന്നീ ഡിവിഷനുകളിൽ 4.97 കോടി രൂപ ചെലവഴിച്ച് നവീകരിച്ച സീതാറാം മിൽ കുളം, തേൻകുളങ്ങര ദേവീ ക്ഷേത്രക്കുളം, പനഞ്ചകം ചിറ, മണത്തിട്ട വിഷ്ണു ക്ഷേത്രക്കുളം എന്നിവയുടെ ഉദ്ഘാടനവും ആസ്തി കൈമാറ്റവും മന്ത്രി പി. പ്രസാദ് നിർവഹിച്ചു. നവീകരിച്ച കുളങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ ജല സ്രോതസുകൾ വീണ്ടെടുക്കുന്നതിനും എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. പി.ബാലചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷനായി. കോർപറേഷൻ കൗൺസിലർമാരായ അഡ്വ. വില്ലി ജിജോ, മെഫി ഡെൽസൺ, സുരേഷ് എ.കെ, എൻ.എ.ഗോപകുമാർ, എം.പി.അനൂപ്,ആർ.അനിത, ബിന്ദുമേനോൻ,വി. ജയകുമാർ,പി.എ.ജയ സംബന്ധിച്ചു.


നവീകരിക്കാൻ അഞ്ച് കോടിയോളം