
തൃശൂർ: ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുദ്ദേശിച്ച് നിയമസഭ പാസാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ സംവിധാനത്തിൽ അതിന്റെ ഗുണഭോക്താക്കളായ ജനങ്ങൾക്ക് അഭിപ്രായപ്രകടനത്തിന് അവസരമുണ്ടാകണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയസമിതി ചെയർമാനും ജനകീയാരോഗ്യ പ്രവർത്തകനുമായ ഡോ.മുബാറക് സാനി പറഞ്ഞു. 'കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടും പൊതുജനാരോഗ്യവും' എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങളുടെ ഭൗതികസാഹചര്യം, ജീവനക്കാരുടെ യോഗ്യത, സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണം. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എൻ.എ.ഷീജ, ഐ.എം.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.ഗോപികുമാർ, ഡോ.ഷൗജാദ് മുഹമ്മദ്, ഡോ.ഡി.ഇന്ദുചൂഡൻ, സി.ബാലചന്ദ്രൻ സംസാരിച്ചു.