മാള : ഭരണഘടനാ പ്രകാരമുള്ള ജനങ്ങളുടെ മൗലിക അവകാശങ്ങൾ കവർന്നെടുക്കാൻ സർക്കാർ നിരവധി നിയമ നിർമ്മാണങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കയാണെന്നും അത് മനുഷ്യാവകാശ ലംഘനമാണെന്നും ജേണലിസ്റ്റും ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യൻ മേധാവിയുമായ ആകാർ പട്ടേൽ. മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിന്റെ ഡെസിനിയൽ ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തുന്ന പ്രഭാഷണ പരമ്പരയിൽ മൂന്നാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. രാജു ഡേവിസ് പെരെപ്പാടൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജിജി ജോസ്, ജോസഫ് ചിറയത്ത്, അന്നഗ്രേസ് രാജു, പി.എ. അനുശ്രീ, പ്രീത് രമേശ്, സ്മൃതി രമേശ് എന്നിവർ പ്രസംഗിച്ചു.