കൊടുങ്ങല്ലൂർ: വെമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് ആഭിമുഖ്യത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ഗുരുവായൂർ ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് കയ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറി മൻസൂർ അന്താറത്തറ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ.എ. സിറാജ് അദ്ധ്യക്ഷനായി. എം.പി. ജോബി, ടി.ഡി. വേലായുധൻ, ടി.എം. കുഞ്ഞുമൊയ്തീൻ, പി.കെ. അബ്ദുൾ റഹ്മാൻ, സൈനുദ്ദീൻ കാട്ടകത്ത്, കെ.ആർ. നിതീഷ് കുമാർ, അസീസ് കാട്ടകത്ത്, സലാം കുഴുപ്പുള്ളി, പി.ഡി. സാജൻ, വി.സി. കാർത്തികേയൻ, ടി.എ. ഫഹദ് തുടങ്ങിയവർ പ്രസംഗിച്ചു.