കൊടുങ്ങല്ലൂർ: മുസിരിസ് പട്ടണത്തിന്റെ ഭാഗമായ അഴീക്കോടിന്റെ മണ്ണിലാണ് മതസൗഹാർദ്ദം പിറവി കൊണ്ടെതെന്നും അതേ പട്ടണത്തിന്റെ തുറമുഖമായ അഴീക്കോട് ബീച്ചിൽ നടത്തുന്ന ഫെസ്റ്റിവലിന് അത്തരത്തിലുള്ള ചരിത്രം വീണ്ടും രചിക്കാൻ കഴിയുമെന്നതിനുള്ള ഉദാഹരണമാണ് എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ചുള്ള സംഘാടകസമിതി രൂപീകരണമെന്നും സംസ്ഥാന പുരാവസ്തു, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റ് ഹാളിൽ ബീച്ച് ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, നിഷ അജിതൻ, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ടി.കെ. ചന്ദ്രബാബു തുടങ്ങിയവരും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
2024 ഡിസംബർ 20 മുതൽ 31 വരെയുള്ള അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ മുസിരിസ് ബീച്ച് ഫെസ്റ്റ് വിപുലമായ രീതിയിൽ കൊണ്ടാടുമെന്ന് സംഘാടക സമിതി ചെയർമാൻ ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. ചെയർമാൻ ഇ.ടി. ടൈസൺ എം.എൽ.എ, കെ.പി. രാജൻ (ജനറൽ കൺവീനർ), ഡോ. കെ. മനോജ് കുമാർ (ചീഫ് കോ-ഓർഡിനേറ്റർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചത്.