1

മാള : പുരോഗമന കലാ സാഹിത്യ സംഘം മാള മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 ന് സർവമത സമ്മേളനത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ മാള പഞ്ചായത്ത് ഹാളിൽ ഡോ.സുനിൽ പി.ഇളയിടം പ്രഭാഷണം നടത്തും. വിമർശകനും പത്രാധിപരുമായിരുന്ന പ്രൊഫസർ തായാട്ടു ശങ്കരൻ, സാഹിത്യ സംഘം മാള മേഖല പ്രസിഡന്റ് കടലായിൽ പരമേശ്വരൻ എന്നിവരുടെ അനുസ്മരണ പ്രഭാഷണം ഒമ്പതിന് സംഘടിപ്പിക്കും. കലാപരിപാടികൾ നടത്തി ലഭിക്കുന്ന സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സംഘാടക സമിതി രൂപീകരണ യോഗം ടി.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. എം.രാജേഷ്, സി.ആർ.പുരുഷോത്തമൻ, പി.കെ.കിട്ടൻ, ഷീബ ഗിരീശൻ, രമ രാഘവൻ, അഡ്വ.ജയരാമൻ, ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.