
കൊടുങ്ങല്ലൂർ: മാടവന അത്താണി ആശുപത്രിയിൽ പ്രസവചികിത്സയും കിടത്തിച്ചികിത്സയും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ നടത്തി. സാഹിത്യകാരൻ ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. ജനസംഖ്യയും, മാരകരോഗങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഗവൺമെൻ്റ് സംവിധാനങ്ങൾ കൂടുതൽ ശക്തമാവുകയാണ് വേണ്ടതെന്നും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് പാവപ്പെട്ടവന് ചികിത്സ നിഷേധിക്കരുതെന്നും ആശുപത്രി സംരക്ഷണ സമിതിയുടെ കൺവീനർ കെ.വി വിനോദ് അധ്യക്ഷൻ പറഞ്ഞു. നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ് ജീവൻ, സിറാജ് അത്താണി, പി.കെ ധർമ്മരാജ്, വി.കെ.അബ്ദുൾ മജീദ്, ഡോ.പി.എസ്.ബാബു, കെ.സി.ശശീന്ദ്രൻ, സിറാജുദീൻ ഷാജി, അജേഷ് തൈത്തറ, പി.വി സത്യൻ, നിയാസ് മൗലവി എന്നിവർ സംസാരിച്ചു.