
തൃശൂർ : നഗരത്തെ 2030ഓടെ രാജ്യത്തെ വികസിത നഗരങ്ങളുടെ ഒപ്പമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോർപ്പറേഷൻ പത്ത് കോടി ചെലവ് ചെയ്ത് ആധുനിക രീതിയിൽ നിർമ്മാണം ആരംഭിക്കുന്ന കൂർക്കഞ്ചേരി കുറുപ്പം റോഡ് കോൺക്രീറ്റിംഗിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ കരാർ കൈമാറ്റം നടത്തി. ഡെപ്യൂട്ടി മേയർ എം.എൽ.റോസി വിശിഷ്ടാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ.ഷാജൻ, കരോളിൻ പെരിഞ്ചേരി, മുകേഷ് കൂളപ്പറമ്പിൽ, സാറാമ്മ റോബ്‌സൺ, ജയപ്രകാശ് പൂവത്തിങ്കൽ, കൗൺസിലർമാരായ പൂർണിമ സുരേഷ്, സിന്ധു ആന്റോ ചാക്കോള, കൗൺസിലർമാരായ എ.ആർ.രാഹുൽനാഥ്, ശ്യാമള വേണുഗോപാൽ, ലിംനാ മനോജ്, നീതു ദിലീഷ്, മുൻ മേയർ അജിത ജയരാജൻ, കെ.രവീന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായി. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇതാദ്യമായാണ് 10 കോടി ചെലവിൽ അത്യാധുനിക രീതിയിലുള്ള കോൺക്രീറ്റ് റോഡ് നിർമ്മാണം നടത്തുന്നതെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു.