ചാലക്കുടി: ആവശ്യക്കാർ ഏറുന്നതോടെ പച്ചക്കറി വിപണി കീഴടക്കുകയാണ് വാഴക്കൊടപ്പൻ. പണ്ടുകാലങ്ങളിൽ ഇവയുടെ ഉപയോഗം വീടുകളിൽ സാധാരണമായിരുന്നു. എന്നാൽ പിന്നീട് വാഴക്കൊടപ്പനുകൾ അന്യമായി. ഇപ്പോൾ വയറ് ശുദ്ധീകരിക്കാനുള്ള ഭക്ഷണമായി കൊടപ്പൻ കാണാൻ തുടങ്ങിയതോടെ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചു. നാടൻ മാത്രമല്ല, തമിഴ്‌നാട് നിന്നും ഇവയുടെ ലോഡ് പ്രത്യേകമായി എത്തുന്നുണ്ട്. പത്തു മുതൽ 25 രൂപവരെയാണ് കിലോയ്ക്ക് വില. ഓരോ ജില്ലകളിലും ഇവയുടെ പല പേരുകളിലും മാറ്റമുണ്ട്. ചാലക്കുടിയിൽ കൊപ്രയാണെങ്കിൽ വാഴപ്പൂവ്, വാഴക്കൂമ്പ് എന്നീ പേരുകളിലാണ് അറിയിപ്പെടുന്നത്. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും കൊടപ്പൻ കച്ചവടം പൊടിപൊടിക്കുകയാണ്. ചെങ്ങാലിക്കോടനാണ് പഴമക്കാർക്ക് പ്രിയമായിരുന്നതെങ്കിൽ ഇപ്പോൾ ഇന്ന ഇനങ്ങളെന്നില്ലാതെ ആളുകൾ തേടിയെത്തും. രാസവളും കീടനാശിനി പ്രയോഗവും വർദ്ധിച്ചതോടെ ഗ്രാമങ്ങളിലടക്കം കൊടപ്പൻ തേടി വാണിജ്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ്. നേന്ത്രവാഴ കൊടപ്പനുകളും ധാരാളം ചെലവാകുന്നുണ്ടെന്ന് വ്യാപരികൾ പറയുന്നു.
പാളയംകോടൻ വാഴയുടെ കുടപ്പനുകളാണ് ഏറ്റവും മികച്ചത.് എന്നാൽ ഇവയുടെ ഉത്പ്പാദനം കുറഞ്ഞുപോയതിനാൽ നേന്ത്രവാഴയെ ആശ്രയിക്കേണ്ടി വരുന്നു. പവൻവാഴ കൊടപ്പനുകൾ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കും.
ജൈവ കർഷകൻ.