1

തൃശൂർ: പാട്ടുരായ്ക്കൽ പ്രദേശത്തെ ജനകീയ ഡോക്ടറായിരുന്ന ഡോ. എം.ജി. മീനാക്ഷിയെ സമന്വയം സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മുൻ മേയർ കെ. രാധാകൃഷ്ണൻ, കോർപറേഷൻ കൗൺസിലർമാരായ വി.എൻ. രാധിക, ജോൺ ഡാനിയേൽ, ഡി. മൂർത്തി, കെ. ഗിരീഷ്‌കുമാർ, ബി.എൽ. ബാബു , ബാബു വെളപ്പായ, ഡോ. പിഷാരടി ചന്ദ്രൻ, ഡോ. ഷാജി എം. ജോസഫ്, വി.ജി. തമ്പി, പി. കൃഷ്ണകുമാർ, കെ. വേണുഗോപാൽ, ഡി. ഗോപാലകൃഷ്ണൻ, എൻ. കൃഷ്ണൻ, രഘു, ജയിംസ് വില്യംസ്, എം. ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു. സോളമൻ വില്യംസ്, അനിൽകുമാർ, സുരേഷ്‌ കുമാർ, കൊളാടി നാരായണൻകുട്ടി എന്നിവർ നേതൃത്വം നൽകി.