തൃശൂർ: സിറ്റി പൊലീസ് നടത്തിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലുള്ള കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഫ്രീഡം ഫ്രം ഡ്രഗ്‌സ് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ നാട്ടിക എസ്.എൻ ട്രസ്റ്റ് ഹൈസ്‌കൂളിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം തൃശൂർ സെന്റ് തോമസസ് കോളേജിലെ എം. എഡ്വിൻ ബാബു, മൂന്നാം സ്ഥാനം നിർമ്മലമാത സെൻട്രൽ സ്‌കൂളിലെ ഡി. ദേവദത്ത്, ഗൗരിക ദീപുലാൽ എന്നിവർ പങ്കിട്ടു. സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ചെമ്പുക്കാവ് ഹോളിഫാമിലി സി.ജി.എച്ച്.എസിനും ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനും ലഭിച്ചു. 75 ഓളം എൻട്രികൾ ലഭിച്ചതിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. പുരസ്‌കാരവിതരണ തീയതി പിന്നീട് അറിയിക്കും.