adarave

വാടാനപ്പിള്ളി : എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച തൃത്തല്ലൂർ കമലാ നെഹ്രു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനി അശ്വതിക്ക് സ്‌കൂളിൽ സ്വീകരണം നൽകി. പി.ടി.എ പ്രസിഡന്റ് ഷബീറലി ഉപഹാര സമർപ്പണം നടത്തി. പ്രധാനാദ്ധ്യാപിക സി.എസ്.ഷൈജ, പ്രിൻസിപ്പൽ കെ.ആർ.കല, ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.വി.റോഷിനി, സി.ബി.നിഷ, പി.പി.റൈജു, കെ.എസ്.വിദ്യ, പി.പി.ജിഷ , കായിക അദ്ധ്യാപകൻ മെറിൻ സി.ചിന്നൻ, വി.ഡി.സന്ദീപ് എന്നിവർ സംബന്ധിച്ചു. തളിക്കുളം തൊണ്ടിക്കാട്ടിൽ ശ്രീലതയുടെ മകളാണ് അശ്വതി.