തൃശൂർ: പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ ഉദ്ഘാടനം ചെയ്തു. അച്ചടി സ്ഥാപനങ്ങൾക്ക് പ്രത്യേകം ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തണമെന്നും, കോട്ടയം വെള്ളൂരിലുള്ള കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിൽ പ്രിന്റിംഗിന് ആവശ്യമായ എല്ലാ പേപ്പറുകളും ഉത്പാദിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബസംഗമം നടൻ നന്ദകിഷോർ ഉദ്ഘാടനം ചെയ്തു. വയനാട് ദുരിതബാധിതർക്കായി സ്വരൂപിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന ഭാരവാഹികൾക്ക് കൈമാറി. സംസ്ഥാന ജില്ലാ ഭാരവാഹികളായ രാജീവ് ഉപ്പത്ത്, രവി പുഷ്പഗിരി, എം.എസ്. വികാസ്, പി.എസ്. സിദ്ധൻ, കെ.എൻ. പ്രകാശ്, സണ്ണി കുണ്ടുകുളം, പി. ബിജു, സി.കെ. ഷിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.