1

തൃശൂർ: നബിദിനവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റി നാലിന് ജില്ലാ മദ്ഹു റസൂൽ കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ പത്തിന് തൃശൂർ എം.ഐ.സിയിലാണ് പരിപാടി. കോൺഫറൻസിന്റെയും 'പ്രവാചകൻ പ്രകൃതവും പ്രഭാവവും' എന്ന പ്രമേയത്തിലുള്ള കാമ്പയിന്റെ ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും. അബ്ദുൽ സലാം ബാഖവി പ്രമേയ പ്രഭാഷണവും മുസ്തഫ ഹുദവി ആക്കോട് മദ്ഹു റസൂൽ പ്രഭാണവും നിർവഹിക്കും. വാർത്താസമ്മളനത്തിൽ സമസ്ത ജില്ലാ വർക്കിങ് കെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ മുഹിയദ്ദീൻ ഹുദവി, ഷഹീർ ദേശമംഗലം, കെ.എസ്.എം ബഷീർ ഹാജി, ഷാക്കിർ ഫൈസി എന്നിവർ പങ്കെടുത്തു.