nethra

തൃശൂർ: നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി പൊങ്ങണംകാട് എലിംസ് കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ നിർവഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ: ഡോ. എൻ.എ. ഷീജ, ജില്ലാ ഒഫ്താൽമിക് കോ- ഓർഡിനേറ്റർ ബിന്ദു വി. സിദ്ദിക്ക് എന്നിവർ പ്രസംഗിച്ചു.

ഡോ. ഡേവിഡ് പുതുക്കാടൻ നേത്രദാനത്തെക്കുറിച്ചും കണ്ണ് മാറ്റി വെക്കലിനെപ്പറ്റിയും ക്‌ളാസെടുത്തു. നേത്രദാനം നടത്തുമ്പോൾ കണ്ണ് മുഴുവൻ നീക്കാതെ നേത്രപടലം മാത്രമാണ് ഇപ്പോൾ എടുക്കാറുള്ളതെന്നും ഒരു നേത്രപടലം അത്യാവശ്യ സാഹചര്യങ്ങളിൽ മൂന്ന് പേർക്ക് വരെ കാഴ്ച നൽകാൻ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.