vdo-


കുന്നംകുളം: ചൊവ്വന്നൂരിൽ സപ്ലൈകോയിൽ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണ ശ്രമം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പൂട്ട് തകർക്കാൻ ഉപയോഗിച്ച ഇരുമ്പ് കഷ്ണങ്ങൾ സമീപത്തെ മതിലിന് സമീപം ഉപേക്ഷിച്ച നിലയിലാണ്. പൂട്ട് തകർക്കാൻ കഴിയാതിരുന്നതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. കുന്നംകുളം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തി. സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാൻ അറിയിച്ചു.