തൃശൂർ : 400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾക്കു 15 വർഷം കഠിന തടവും 1,50,000 രൂപ പിഴയും തൃശൂർ മൂന്നാം അഡി. ജില്ലാ ജഡ്ജി കെ.എം.രതീഷ് കുമാർ ശിക്ഷ വിധിച്ചു . ഒന്നും രണ്ടും മൂന്നും പ്രതികളായ മലപ്പുറം ജില്ലയിലെ ചെറുകുളത്തിൽ സലിം, മുണ്ടത്തിക്കോട് പെരിങ്ങണ്ടൂർ കരുവീട്ടിൽ ഷാഹിൻ, കൊടുങ്ങല്ലൂർ മണപ്പാട് ലുലു എന്നിവരെയാണ് ശിക്ഷിച്ചത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം. കൊടകര എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വാഹനം തടഞ്ഞുനിറുത്തി പരിശോധിച്ചതിലാണ് 400 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തത്. കേസിൽ പ്രൊസീക്യൂഷനായി പബ്ലിക് പ്രൊസീക്യൂട്ടർ സിനിമോൾ ഹാജരായി.