കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ 5, 6 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് നിവാസികൾ എടത്തിരുത്തി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാധാനസമരം നടത്തി. വെള്ളം ശേഖരിക്കുന്ന കുടങ്ങളുമായാണ് നാട്ടുകാർ പഞ്ചായത്തിൽ എത്തിയത്. ടാങ്കറുകളിൽ ദിവസം ഒരു പ്രാവശ്യം കുടിവെള്ളം വിതരണം ചെയ്യുന്നത് തികയുന്നില്ലെന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും സമരക്കാർ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കുമെന്ന് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉറപ്പുനൽകിയതായും സമരക്കാർ പറഞ്ഞു. എ.കെ. ജമാൽ, ടി.എ. സഹീർ, പി.എ. ഷാന, സഗീർ ചെന്ത്രാപ്പിന്നി, സുനിൽ, പ്രശോഭിതൻ, സുഷമ സുരേഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.