1

തൃശൂർ: രാഷ്ട്രീയനേട്ടത്തിനായി തൃശൂർ പൂരം കലക്കിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എ.ഡി.ജി.പി അജിത് കുമാറും തമ്മിലുള്ള ഗൂഡാലോചനയാണെന്ന് പകൽവെളിച്ചം പോലെ തെളിയുകയാണെന്ന് റിഷി പല്പു. കഴിഞ്ഞ രണ്ട് ദിവസമായി ഭരണകക്ഷിയിലെ പ്രമുഖ എം.എൽ.എ തന്നെ എ.ഡി.ജി.പി അജിത് കുമാറിനെക്കുറിച്ചും പൂരം കലക്കിയതിനെ സംബന്ധിച്ചും നിരവധി വിവരങ്ങൾ പുറത്തുവിട്ടിട്ടും കെ.സുരേന്ദ്രന്റെ ഭാഗത്തുനിന്നോ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നോ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇത് പൂരം കലക്കി മുതലെടുപ്പ് നടത്തിയതിലുള്ള കുറ്റസമ്മതമായി കാണാം. പൂര പ്രേമവും ഹൈന്ദവസ്‌നേഹവും കൊണ്ടാണ് സുരേഷ് ഗോപി പ്രതിഷേധിച്ചതെങ്കിൽ ഇപ്പോൾ ഭരണപക്ഷത്ത് നിന്നുതന്നെ സുവ്യക്തമായ തെളിവ് നൽകിയിട്ടും മൗനം പാലിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. പ്രധാനമന്ത്രി വയനാട്ടിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷാവിഭാഗം കേരള പൊലീസിൽ നിന്ന് ഈ വിവാദ എ.ഡി.ജി.പിയുടെ സേവനമാണ് ആവശ്യപ്പെട്ടത്. അതിലെല്ലാം അന്തർധാര വ്യക്തമാണന്നും റിഷി പൽപ്പു പറഞ്ഞു.