തൃശൂർ: ഹരിതകർമ്മ സേന ജില്ലാ കോഓർഡിനേറ്റർ, സി.ഡി.എസ് കോ ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജില്ലാ കോ ഓർഡിനേറ്റർക്ക് ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫീൽഡ് പ്രവൃത്തിപരിചയം വേണം. ഓണറേറിയം 25,000 രൂപ. ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ള സ്ത്രീകൾക്ക് സി.ഡി.എസ് കോ ഓർഡിനേറ്ററാകാൻ അപേക്ഷിക്കാം. ഓണറേറിയം 10,000 രൂപ. അപേക്ഷാഫോം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സി.ഡി.എസ് ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. അവസാന തീയതി 13ന് വൈകിട്ട് 5. ഫീസായി ജില്ലാ മിഷൻ കോഓർഡിനേറ്റർ തൃശൂർ എന്ന പേരിൽ 200 രൂപയുടെ ഡി.ഡി സമർപ്പിക്കണം. ഫോൺ: 0487 2362517.