1

തൃശൂർ : ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ അക്കാഡമി ലീഗ് ഫുട്ബാൾ മത്സരത്തിന്റെ അണ്ടർ 13 വിഭാഗം ഫൈനലിൽ എഫ്.സി കേരള, സ്പാരോസ് തൃശൂരിനെ 3-0 ന് പരാജയപ്പെടുത്തി കിരീടം നേടി. അണ്ടർ 15 വിഭാഗം ഫൈനലിൽ, സ്പാരോസ് തൃശൂർ, എഫ്.സി കേരളയെ 2-0ന് പരാജയപ്പെടുത്തി. കെ.എഫ്.എ വൈസ് പ്രസിഡന്റ് പി.സി.ജോൺസൻ, ഡി.എഫ്.എ പ്രസിഡന്റ് സി.സുമേഷ്, സെക്രട്ടറി ജോസ് പൂക്കോടൻ എന്നിവർ സമ്മാനം വിതരണം ചെയ്തു. അണ്ടർ 13 വിഭാഗത്തിൽ കളിയിലെ താരമായി എഫ്.സി കേരളയിലെ രഹാനെയും, അണ്ടർ 15 വിഭാഗത്തിൽ സ്പാരോസിലെ റിസ്ഹിനെയും തിരഞ്ഞെടുത്തു. സോളി സേവിയർ, കെ.എ.നവാസ് , ഡോ.ശിവറാം, കെ.സി.രഞ്ജിത്, ബാബു.കെ.ആന്റോ, തുടങ്ങിയവർ നേതൃത്വം നൽകി.