1

തൃശൂർ : ജലശുദ്ധീകരണ രംഗത്തെ സംരംഭകരുടെ സംഘടനയായ 'വാട്ടേഴ്‌സ് കേരള' സംഘടിപ്പിക്കുന്ന വാട്ടർ എക്‌സ്പ് 27നും 28നും കൊച്ചി ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കും. ജലശുദ്ധീകരണ രംഗത്തെ പുത്തൻ ആശയങ്ങളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കും. മലിനജല സംസ്‌കരണത്തിന്റെ നൂതന മാതൃകകളും പുതിയ ആശയങ്ങളുടെ പരീക്ഷണങ്ങളും എക്‌സ്‌പോയിൽ ഉണ്ടാകും. അറുപതിൽപരം കമ്പനികൾ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ സെമിനാറും നടക്കും. സമയം രാവിലെ 9 മുതൽ 6 വരെ. പ്രവേശനം സൗജന്യം. 27ന് രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വാട്ടേഴ്‌സ് കേരള സംസ്ഥാന പ്രസിഡന്റ് അനൂപ് മാധവൻ അദ്ധ്യക്ഷത വഹിക്കും.