കൊടുങ്ങല്ലൂർ: അഴീക്കോട് ഐ.എം.യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സി.എ. അക്ഷരയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു. പ്രകൃതിയിലെ കൗതുകക്കാഴ്ചകളും വിശേഷങ്ങളുമാണ് അക്ഷരയുടെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നത്. ഒന്നാം ക്ലാസ് മുതൽ വിവിധ സമയങ്ങളിലായി അക്ഷര എഴുതിയ 50 കവിതകളിൽ തെഞ്ഞെടുത്ത 30 കവിതകളാണ് പ്രകാശനം നിർവഹിച്ചത്.

സ്‌കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഏഷ്യാനെറ്റ് ഫെയിം നൗഷാദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നൗഷാദ് കൈതവളപ്പിൽ അദ്ധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡന്റ് പി.എ. മനാഫ്, സ്റ്റാഫ് സെക്രട്ടറി സാജി താഹി ടീച്ചർ, കെ.ബി. ജാസ്മിൻ, മുഹമ്മദാലി, സ്‌കൂൾ ലീഡർ അഫ്രാസ് ഹുസൈൻ, അക്ഷര സി.എ എന്നിവർ സംസാരിച്ചു. പ്രധാനദ്ധ്യാപിക ബീന ടീച്ചർ സ്വാഗതവും നസീമ ടീച്ചർ നന്ദിയും പറഞ്ഞു.