പതിനാലായിരം രൂപ കണക്കാക്കി ബോണസ്

പുതുക്കാട്: തോട്ടം തൊഴിലാളികൾക്ക് 2015 മുതൽ പതിനാലായിരം രൂപ കണക്കാക്കി ബോണസ് നൽകാൻ ഹൈക്കേ
ാടതി വിധി. തൊഴിലാളികളുടെ ബോണസ് കണക്കാക്കാനുള്ള മിനിമം ശമ്പളം ഏഴായിരത്തിൽ നിന്നും പ്രതിമാസം പതിനാലായിരമായി ഉയർത്തിയ കേന്ദ്ര സർക്കാരിന്റെ 2015 ലെ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് തോട്ടം മാനേജ്മെന്റുകൾ നൽകിയ ഹർജി ഹൈക്കേ
ാടതി തള്ളി. ഇതനുസരിച്ച് കേരളത്തിലെ തോട്ടം മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് 2015 മുതൽ പ്രതിമാസം പതിനാലായിരം രൂപ കണക്കാക്കിയുള്ള ബോണസ് ലഭിക്കും. രണ്ട് ലക്ഷത്തോളം തൊഴിലാളികൾക്കാണ് നേട്ടം ലഭിക്കുക.കേന്ദ്ര സർക്കാരിന്റെ നിയമ ഭേദഗതി ചോദ്യം ചെയ്ത് തമിഴ്‌നാട്ടിലെ തോട്ടം മാനേജ്മന്റുകൾ മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളിയിരുന്നു. ടി.യു.സി.ഐ യൂണിയൻ മിനിമം വേതനത്തിന് ബോണസ് നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് കഴിഞ്ഞ മാസം 16ന് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. തുടർന്ന് തോട്ടം മാനേജ്‌മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ തൊഴിലാളികൾക്ക് അർഹമായ ബോണസ് ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രി ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. മാനേജ്‌മെന്റുകൾ നൽകിയ ഹർജി പരിഗണിക്കവെ സംസ്ഥാന സർക്കാർ തമിഴ്‌നാട് ഹൈക്കോടതി വിധി കോടതിയുടെ ശ്രദ്ധയിൽപെടുത്തി. 2015 മുതൽ 2013 വര എഴായിരം രൂപ കണക്കാക്കിയാണ് കേരളത്തിൽ തോട്ടം തൊഴിലാളികൾക്ക് ബോണസ് നൽകിയിരുന്നത്.


ഹൈക്കോടതി വിധി തൊഴിലാളികളുടെ ഐക്യത്തിനും അദ്ധ്വാനത്തിനുമുള്ള വിധിയാണ്.
എം .കെ തങ്കപ്പൻ (യൂണിയൻ
പ്രസിഡന്റ് ) കെ.എം.ഹൈദർ(സെക്രട്ടറി)