1

തൃശൂർ: ഡി ഹണ്ടിന്റെ ഭാഗമായി തൃശൂർ സിറ്റിയിൽ 14 ദിവസത്തെ പരിശോധനയിൽ 305 കേസുകൾ രജിസ്റ്റർ ചെയ്തു. മൊത്തം 313 പ്രതികളിലെ 312 പ്രതികളെയും അറസ്റ്റ് ചെയ്തു. ഈ പ്രതികളിൽ അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരിലെ പ്രധാനികളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക് ഡ്രഗ്‌സ് വേട്ടയും ഒല്ലൂർ പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയാണ് നടന്നത്. ഈ കേസിൽ ഡ്രഗ്‌സ് നിർമ്മാണ ലാബ് കണ്ടെത്തി സുപ്രധാന കണ്ണികളായ പ്രതികളെ പിടികൂടിയിരുന്നു. ഓണവുമായി ബന്ധപ്പെട്ട് ലഹരിവേട്ട തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ പറഞ്ഞു.