തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നടപ്പാക്കുന്ന തണൽ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന രണ്ടാമത്തെ ഭവനത്തിന്റെ തറക്കല്ലിടൽ ഭുവനേശ്വരി മാതൃ മന്ദിരത്തിലെ അമ്മമാരായ ലളിത, ശാരദ എന്നിവർ ചേർന്ന് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.എസ്.പി നസീർ അദ്ധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, നാട്ടിക പഞ്ചായത്ത് അംഗം സി.എസ്. മണികണ്ഠൻ, പി.ടി.എ വൈസ് പ്രസിഡന്റ് പ്രിൻസ്, അദ്ധ്യാപകരായ ഇ.ബി. ഷൈജ, എം.ജെ. ബിന്ദു, എം.ആർ. സന്ധ്യ, ശ്രീവിദ്യ, അനൂപ്, ചേർപ്പ് എൻ.എസ്.എസ് കൺവീനർ ശാലിനി അനദ്ധ്യാപകരായ സുജിത്ത്, അമൽ എന്നിവർ പങ്കെടുത്തു.