തൃശൂർ: ഓൾ ഇന്ത്യ മൂട്ട് കോർട്ട് മത്സരത്തിന്റെ ഉദ്ഘാടനം നാളെ ഗവ. ലോ കോളേജിൽ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ നിർവഹിക്കും. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സോണിയ കെ. ദാസ് അദ്ധ്യക്ഷയാകും. ഏഴിന് രാവിലെ ഒമ്പതിനു പ്രിലിമിനറിയും രണ്ടിന് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ആരംഭിക്കും. എട്ടിന് രാവിലെ ഒമ്പതിന് സെമിയും രണ്ടിന് ഫൈനൽ മത്സരങ്ങളും നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കൗസർ എടപ്പകത്ത്, ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവർ പ്രഭാഷണം നടത്തും. തിരഞ്ഞെടുത്ത വിവിധ സംസ്ഥാനങ്ങളിലെ നിയമ വിദ്യാലയങ്ങളിൽ നിന്നുള്ള 20 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഡോ. സോണിയ കെ. ദാസ് , ഡോ. ആർ.എസ്. ശ്യാംകുമാർ, കെ.എ. ധന്യ, ജോയിന്റ് കൺവീനർ ഡോ. ആർ.എസ്. രാഖി എന്നിവർ പറഞ്ഞു.